ചിന്തകളിതാ എനിക്കായുള്ള ചിതയൊരുക്കുന്നു.
ഓർമ്മകളതിൻ കൊള്ളികളായി പരിണമിക്കുന്നു.
വ്യാകുലതയാലഖിലം തിളച്ചുമറിയുന്നു,
ആകുലതകളിതാ തീനാളമായിമാറുന്നു.
ആകാംക്ഷയാലെന്നിലെ ഓരോ അണുവും,
വെമ്പൽ കൊള്ളുകയാണ്,
അഗ്നിയാലവ ശുദ്ധീകരിക്കപ്പെടുകയാണ്.
മനഃസ്താപപൂരിതമാമെൻ മനം മോക്ഷമാശിക്കുകയാണ്.
ആഹാ! എന്തൊരനുഭൂതി...
ഞാനിതാ കേഴുന്നു, ഏകാന്തപഥികനായി.
ഞാനിതാ പിടയുന്നു, എന്നുടെ വിമോചനത്തിനായി.
ഇരുളേ മൂടുവിൻ, ഈ കെട്ട കോമരത്തെ.
ഇനി ഞാൻ രസിക്കട്ടെ,
നിത്യതയുടെ ഈ അനന്ത സാഗരത്തിൽ.
പുണരട്ടെ ഞാനീ യുദ്ധവിരാമനാളുകളെ...
Comments
Post a Comment