Skip to main content

Posts

Showing posts from January, 2026

വിലാപവിരാമം

ചിന്തകളിതാ എനിക്കായുള്ള ചിതയൊരുക്കുന്നു. ഓർമ്മകളതിൻ കൊള്ളികളായി പരിണമിക്കുന്നു. വ്യാകുലതയാലഖിലം തിളച്ചുമറിയുന്നു, ആകുലതകളിതാ തീനാളമായിമാറുന്നു. ആകാംക്ഷയാലെന്നിലെ ഓരോ അണുവും,  വെമ്പൽ കൊള്ളുകയാണ്, അഗ്നിയാ ലവ  ശുദ്ധീകരിക്കപ്പെടു കയാണ് . മനഃസ്താപപൂരിതമാമെൻ മനം മോക്ഷമാശിക്കുകയാണ്. ആഹാ! എന്തൊരനുഭൂതി...  ഞാനിതാ കേഴുന്നു, ഏകാന്തപഥികനായി. ഞാനിതാ പിടയുന്നു, എന്നുടെ വിമോചനത്തിനായി. ഇരുളേ മൂടുവിൻ, ഈ കെട്ട കോമരത്തെ. ഇനി ഞാൻ രസിക്കട്ടെ,   നിത്യതയുടെ ഈ അനന്ത സാഗരത്തിൽ.  പുണരട്ടെ ഞാനീ യുദ്ധവിരാമനാളുകളെ...