'ചുവന്ന റോസ' എന്ന് സഖാക്കളാൽ സ്നേഹപൂർവ്വം സംബോധന ചെയ്യപ്പെട്ട, റോസാ ലക്സംബർഗ്, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു വഴിവിളക്കായി എന്നും ജ്വലിച്ചു നിൽക്കുന്നു. മാർക്സിസത്തിന്റെ ജൈവികത നിലനിർത്താനായി ലെനിനുമായിപ്പോലും ആശയപ്പോരാട്ടങ്ങളിലേർപ്പെട്ട റോസാ, എന്നും ഒരു പോരാളിയായിരുന്നു. റഷ്യൻ സാമ്രാജ്യത്തിൻ്റെ ഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിലെ സ്മോസ്ക് എന്ന ഗ്രാമത്തിൽ ഒരിടത്തരം ജൂതകുടുംബത്തിൽ 1871 മാർച്ച് 5-ാം തിയ്യതി ജനിച്ച റോസാ, മാതാപിതാക്കളുടെ അഞ്ചുമക്കളിൽ ഏറ്റവും ഇളയതായിരുന്നു. അവൾക്ക് രണ്ടരവയസ്സുള്ളപ്പോൾ കുടുംബം വാഴ്സയിലേക്ക് താമസം മാറ്റി. അഞ്ചാം വയസ്സിൽ ഇടുപ്പിന് ബാധിച്ച രോഗത്തിന്റെ ഫലമായി ഒരല്പം മുടന്തുമായി റോസയ്ക്ക് ശിഷ്ടജീവിതം നയിക്കേണ്ടിവന്നു. വംശീയ അസമത്വത്തിന്റെ രുചി കുഞ്ഞുന്നാളിലേ അനുഭവിച്ചറിയാൻ റോസയ്ക്ക് സാധിച്ചിരുന്നു. വാഴ്സയിലെ മികച്ച ഒരു വിദ്യാലയത്തിൽ പ്രവേശനം തേടിച്ചെന്ന റോസയുടെ പിതാവിന് കിട്ടിയ മറുപടി, അവിടെ ജൂതക്കുട്ടികൾക്ക് പ്രവേശനമില്ല എന്നായിരുന്നു. റോസയിലെ വിപ്ലവകാരിയെ ഉണർത്താൻ സ്വാഭാവിക മായും ഈ അനുഭവവും ഒരു പ്രേരണയായിട്ടുണ്ടാവണം. സാർ ഭരണത്തിൻ കീഴിൽ അടിച്ചമർത്ത...
The point, however, is to change it.